19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

മെസ്സി ആരവം; കേരളത്തിൽ ഏറ്റവും വലിയ കട്ടൗട്ട് പരപ്പൻപൊയിൽ ഉയർന്നു

Janayugom Webdesk
താമരശ്ശേരി
November 12, 2022 9:07 pm

റൊണാൾഡോയേയും നെയ്മറയേയും മറികടന്ന് പരപ്പൻപൊയിലിൽ മെസ്സി കട്ടൗട്ട്. എഴുപതടി ഉയരത്തിലാണ് അർജന്റീന ആരാധകർ മെസ്സിയുടെ ഫ്ളക്സ് കട്ടൗട്ട് സ്ഥാപിച്ചത്. നാൽപ്പത് അടി ഉയരത്തിലുള്ള നെയ്മറുടെയും അമ്പതടി ഉയരമുള്ള റൊണാൾഡോയുടെ കട്ടൗട്ടിന് സമീപമാണ് എഴുപതടി ഉയരത്തിൽ മെസ്സിയുടെയും കട്ടൗട്ട്. ലോകശ്രദ്ധ പിടിച്ചു പറ്റിയ കുറുങ്ങട്ടക്കാവിൽ ചെറു പുഴയുടെ തുരുത്തിൽ സ്ഥാപിച്ച കട്ടൗട്ടുകളെ വെല്ലുന്നതാണ് പരപ്പൻ പൊയിലിൽ കട്ടൗട്ട് യുദ്ധം നടക്കുന്നത്. നേരത്തെ സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ടിനെ മറികടന്ന് ബ്രസിൽതാരം നെയ്മറിന്റെയും പോർച്ചുഗൽ താരം റൊണാൾഡോയുടെയും കട്ടൗട്ട് ഉയർന്ന വിഷമം തീർക്കാനാണ് അർജന്റീനയുടെ ആരാധകർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. 

നൂറ് കണക്കിന് ആരാധകർ ബാന്റ്മേളത്തിന്റെ അകമ്പടിയോടെ റോഡ്ഷോയും കരിമരുന്ന് പ്രയോഗവുമെല്ലാം നടത്തി ഉത്സവാന്തരീക്ഷത്തിലാണ് മെസ്സി ആരാധകർ ദേശീയപാതയോരത്ത് രാരോത്ത് സ്കൂളിന് സമീപത്തായി ക്രയിനിന്റെ സഹായത്തോടെ മെസ്സി കട്ടൗട്ട് ഉയർത്തിയത്. പ്ലൈവുഡും റീപ്പറുമുപയോഗിച്ചൊരുക്കിയ കട്ടൗട്ടിനും മറ്റുമായി ഒന്നരലക്ഷം രൂപ ചെലവായതായി നേതൃത്വം നൽകിയ ഫാൻസ് ഭാരവാഹികൾ പറഞ്ഞു. പരപ്പൻപൊയിൽ ചാടിക്കുഴിയിൽ സുനിയുടെ നേതൃത്വത്തിലാണ് കട്ടൗട്ട് തയ്യാറാക്കിയത്. കട്ടൗട്ട് ഉയർത്തുന്നത് വീക്ഷിക്കാനെത്തിയവരുടെ തിക്കും തിരക്കും കാരണം മണിക്കുറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും സംഘാടകരും ഗതാഗതം നിയന്ത്രിച്ചു.

Eng­lish Summary:Messi noise; The biggest cutout in Ker­ala has come up at Parapanpoi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.