
തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലെ നവീകരിച്ച ഫുട്ബോൾ സ്റ്റേഡിയമായ ക്യാംപ് നൗവിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി. 2021ല്‍ ബാഴ്സലോണ വിട്ട മെസി ആദ്യമായാണ് തിരിച്ചെത്തിയത്. ‘എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് ഞാന്‍ തിരിച്ചെത്തി. ഞാന്‍ വളരെയധികം സന്തോഷിച്ച ഇടം.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയെക്കാൾ ആയിരം മടങ്ങ് അധികമാണ് ഞാൻ ഇവിടെ സന്തോഷിച്ചത്. ഒരു ദിവസം എനിക്ക് ഇവിടേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’-മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2005ല്‍ ബാഴ്സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മെസി 781 മത്സരങ്ങളിൽ നിന്ന് 674 ഗോളുകള്‍ നേടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാഴ്സയില്‍ നിന്നും 2021ല്‍ മെസിക്ക് പടിയിറങ്ങേണ്ടി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.