22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 20, 2024
November 20, 2024
October 18, 2024
August 24, 2024
July 17, 2024
July 17, 2024
February 6, 2024
January 16, 2024
January 2, 2024

മെസിക്ക് രണ്ട് മത്സരങ്ങള്‍ നഷ്ടമാകും

Janayugom Webdesk
ന്യൂയോര്‍ക്ക്
July 17, 2024 10:14 pm

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ക്ലബ്ബിനു വേണ്ടിയുള്ള അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. മെസിക്ക് രണ്ടാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ടൊറന്റോ എഫ്‌സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയും ഇന്റര്‍ മയാമിക്ക് മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലും മെസി ടീമിലുണ്ടാകില്ല. 

കൊളംബിയക്കെതിരായ ഫൈന­ല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ക്രോസ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെസിയുടെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. കണങ്കാലിന് പരിക്കേറ്റ മെസി കണ്ണീരോടെയാണ് കളം വിട്ടത്. മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ഒരു ഷോട്ടിനിടെ വലതുകാലില്‍ കടുത്ത വേദനെയെതുടര്‍ന്ന് മൈതാനത്ത് കിടന്ന മെസി വൈദ്യസഹായം ആവശ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്റിന്റെ ഭൂരിഭാഗം സമയവും കാലിലെ പരിക്ക് മെസിയെ അലട്ടിയിരുന്നു.

Eng­lish sum­ma­ry ; Mes­si will miss two matches

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.