
പ്രമുഖ ഫുട്‌ബോള്‍ താരം ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്നും തിയതി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. അർജന്റീന ഫുട്ബോൾ അസോസിയേഷൻ തിയതി അറിയിച്ചാൽ പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്, അർജെന്റീന ഫുട്ബോൾ അസോസിയേഷൻ ആയിട്ടാണ് കരാർ വച്ചിരിക്കുന്നത്. അതിന്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തിയാക്കി വരികയാണ്. അർജെന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഡേറ്റ് തരേണ്ടത്. അത് ഇതുവരെ ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ. സ്റ്റേഡിയം, ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സർക്കാർ ആണ്. അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നു. മന്ത്രി അബ്ദു റഹ്മാൻ എടുത്ത പ്രയത്നം വളരെ വലുതാണ്. 6 മാസം ആയി കരാർ ഒപ്പിട്ടിട്ട്. 45 ഡേയ്‌സ് ഉള്ളിൽ പണം കൊടുക്കണം എന്നില്ലെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഷെഡ്യൂൾ തന്നാലേ പണം അടയ്ക്കാൻ പറ്റൂ. ഫിഫ നിലവാരം ഉള്ള സ്റ്റേഡിയം വേണം. അതില്ല എന്നത് പ്രശ്നം ആണ്. കത്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.