19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 18, 2024
August 24, 2024
July 17, 2024
January 16, 2024
January 2, 2024
October 31, 2023
August 20, 2023
July 17, 2023
May 9, 2023

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതും മെസിക്ക്

Janayugom Webdesk
പാരിസ്‌
October 31, 2023 11:46 am

ബാലൻ ഡി ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്കാരമാണിത്. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്‌. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 

വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റിയാണ്. മധ്യനിര താരമായി തിളങ്ങിയ ഇരുപത്തഞ്ചുകാരി ബാഴ്‌സലോണ ക്ലബ്ബിനാണ്‌ കളിക്കുന്നത്‌. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനാണ്‌. മികച്ച ഗോളടിക്കാരനുള്ള ജെർദ്‌ മുള്ളർ ട്രോഫി മാഞ്ചസ്‌റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ട്‌ നേടി. യുവതാരത്തിനുള്ള കോപ ട്രോഫി ഇംഗ്ലണ്ടിന്റെ ജൂഡ്‌ ബെല്ലിങ്‌ഹാം കരസ്ഥമാക്കി. ബ്രസീലിന്റെ റയൽ മാഡ്രിഡ്‌ താരം വിനീഷ്യസ്‌ ജൂനിയറിനാണ്‌ സോക്രട്ടീസ്‌ അവാർഡ്‌. മികച്ച പുരുഷ ക്ലബ്ബ്‌ മാഞ്ചസ്‌റ്റർ സിറ്റിയും വനിതാ ക്ലബ്ബ്‌ ബാഴ്‌സലോണയുമാണ്‌. ഫ്രാൻസ്‌ ഫുട്‌ബോൾ മാഗസിൻ ഏർപ്പെടുത്തിയ പുരസ്‌കാരം നിശ്‌ചയിക്കുന്നത്‌ ദേശീയ ടീമുകളുടെ ക്യാപ്‌റ്റൻമാരും പരിശീലകരും സ്‌പോർട്‌സ്‌ ലേഖകരും നടത്തുന്ന വോട്ടെടുപ്പിലൂടെയാണ്‌.

Eng­lish Sum­ma­ry: Mes­si won the Bal­lon d’Or for the eighth time
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.