19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 9, 2024
November 5, 2024
November 4, 2024
October 30, 2024
October 30, 2024
October 23, 2024
October 20, 2024

ഓണ്‍ലെെന്‍ ന്യൂസ് ആക്ട്: കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണവുമായി മെറ്റ

Janayugom Webdesk
കാലിഫോര്‍ണിയ
June 23, 2023 9:36 pm

പുതിയ ഓണ്‍ലെെന്‍ ന്യൂസ് ബില്‍ പാസാക്കിയ സാഹചര്യത്തില്‍ കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. വ്യാഴാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ ഓണ്‍ലെെന്‍ ന്യൂസ് ആക്ട് പാസായത്. പുതിയ ഓണ്‍ലൈന്‍ ന്യൂസ് ആക്ട് ആറ് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെറ്റയും ഗൂഗിളും ഇതിനകം കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് വാര്‍ത്താ ഉള്ളടക്കങ്ങള്‍ കാണുന്നതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തന മാതൃകയെ മാനിക്കാത്തതാണ് നിയമനിര്‍മ്മാണമെന്ന് മെറ്റ ആരോപിക്കുന്നു. കാനഡയിലെ ഉപഭോക്താക്കള്‍ക്ക് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വാര്‍ത്തകള്‍ കാണിക്കുന്നത് അവസാനിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി. ഞങ്ങള്‍ പോസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ക്ക് പണം നല്‍കാന്‍ നിയമം ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഭൂരിഭാഗം ഉപഭോക്താക്കളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെത്തുന്നത് വാര്‍ത്തകള്‍ക്ക് വേണ്ടിയല്ലെന്നും മെറ്റ ചൂണ്ടിക്കാണിക്കുന്നു. കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് നല്കിവരുന്ന മറ്റ് സേവനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നും കമ്പനി വ്യക്തമാക്കി.
നിയമം ഇപ്പോഴത്തെ രീതിയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ഗൂഗിളും പറയുന്നത്. വാര്‍ത്താമാധ്യമങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ വഴി ഫെയ്സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വലിയ രീതിയില്‍ പരസ്യ വരുമാനമുണ്ടാക്കുന്നുണ്ട്. ഈ വരുമാനത്തില്‍ എത്ര പങ്ക് ആ ഉള്ളടക്കത്തിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് നല്‍കണം എന്ന് തീരുമാനിച്ചിരുന്നത് സമൂഹമാധ്യമ കമ്പനികള്‍ തന്നെയാണ്.
സമാനമായ നിയമത്തിന്റെ പ്രതികരണം എന്നോണം 2021 ല്‍ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കളേയും ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍ കാണുന്നതില്‍ നിന്നും പങ്കുവെക്കുന്നതില്‍ നിന്നും കമ്പനി വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുകയും നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുകയും ചെയ്തതിന് ശേഷമാണ് വാര്‍ത്താ ഉള്ളടക്കങ്ങളുടെ നിയന്ത്രണം ഒഴിവാക്കിയത്.

eng­lish summary;Meta with reg­u­la­tion of news con­tent in Canada

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.