24 January 2026, Saturday

Related news

January 14, 2026
November 9, 2025
November 1, 2025
October 3, 2025
September 27, 2025
September 22, 2025
April 30, 2025
April 17, 2025
April 17, 2025
April 10, 2025

എക്സൈസിനെക്കണ്ട് മെത്താഫിറ്റമിൻ വിഴുങ്ങി; യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Janayugom Webdesk
താമരശ്ശേരി
November 9, 2025 9:28 am

പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെക്കണ്ട് യുവാവ് മെത്താഫിറ്റമിൻ അടങ്ങിയ സിപ്പ് കവർ വിഴുങ്ങി.ശനിയാഴ്ച രാത്രി കണലാടാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്‌സിൻ (26) മാരകലഹരിമരുന്ന് അടങ്ങിയ കവർ അപ്പാടെ വിഴുങ്ങിയത്. തുടർന്നുനടത്തിയ പരിശോധനയിൽ യുവാവിന്റെ കൈയിൽനിന്ന് 0.544 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തുകയുംചെയ്തു. ഇയാളെ ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

പരിശോധകസംഘത്തെ കണ്ട പരിഭ്രാന്തിയിൽ ചെറിയൊരുശതമാനം മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങിയതായി യുവാവ് സമ്മതിച്ചതായും യുവാവിന്റെ ആരോഗ്യനിലയിൽ നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും എക്സൈസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എ.ജി. തമ്പിയുടെ നേതൃത്വത്തിൽ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ഐബി പ്രിവന്റീവ് ഓഫീസർ പി. സുരേഷ് ബാബു, താമരശ്ശേരി റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ അജീഷ്, സിഇഒ സി.വി. ഷാജു, ഡ്രൈവർ ഷിതിൻ എന്നിവരുൾപ്പെട്ട സംഘം പരിശോധനയ്ക്കെത്തിയത്. പരിശോധകസംഘത്തെ കണ്ടപാടെ വീടിനുസമീപത്തെ റോഡിൽവെച്ച് യുവാവ് കൈയിലുണ്ടായിരുന്ന പാക്കറ്റ് വിഴുങ്ങുകയായിരുന്നു. എന്നാൽ, പിന്നീട് തുടർപരിശോധനയിൽ, ലഹരിമരുന്ന് അടങ്ങിയ മറ്റൊരു പാക്കറ്റ് ഇയാളുടെ പക്കൽനിന്ന് കണ്ടെത്തുകയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.