26 December 2024, Thursday
KSFE Galaxy Chits Banner 2

മെട്രോ തൂണിനുവേണ്ടി പണിത ഇരുമ്പ് നിര്‍മ്മിതി തകര്‍ന്നുവീണു; അമ്മയ്ക്കും രണ്ട് വയസുകാരനും ദാരുണാന്ത്യം

Janayugom Webdesk
ബംഗളൂരു
January 10, 2023 9:25 pm

മെട്രോ തൂണിനുവേണ്ടി പണിത ഇരുമ്പ് നിര്‍മ്മിതി തകര്‍ന്നുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. ബംഗളൂരു സ്വദേശി തേജസ്വി, രണ്ടുവയസുകാരനായ മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. തേജസ്വിയുടെ ഭര്‍ത്താവ് ലോഹിതും മകള്‍ വിസ്മിതയും പരിക്കേറ്റ് ചികിത്സയിലാണ്. 

ഇരുചക്ര വാഹനത്തില്‍ പോയ കുടുംബത്തിനുമേലെ നിര്‍മ്മിതി ഇടിഞ്ഞ് വീഴുകയായിരുന്നു. മക്കളെ നഴ്സറിയിലാക്കാന്‍ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് അമ്മയും മകനും മരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്നുവീണ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങളും ബാരിക്കേഡുകളും മാറ്റാന്‍ അധികൃതര്‍ സഹകരിച്ചില്ലെന്നും പ്രദേശവാസികളാണ് എല്ലാ തടസങ്ങളും നീക്കി ഇവരെ ആശുപത്രിയിലെത്തിച്ചതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.

ബംഗളൂരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബംഗളൂരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. 

Eng­lish Sum­ma­ry; Metro pil­lar col­lapsed; Trag­ic end for moth­er and two-year-old

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.