ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെകമ്പനി പതിനൊന്നായിരം പേരെക്കൂടിപിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മെറ്റ പതിനൊന്നായിരം പേരെ പിരിച്ചുവിട്ടിരുന്നു.
ആകെ തൊഴില്‍ സംഖ്യയുടെ പതിമൂന്നു ശതമാനത്തെ ഒഴിവാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്ന് പറയപ്പെടുന്നു. പെര്‍ഫോമന്‍സ് ബോണസ് പ്രഖ്യാപിക്കുന്നതിനു പിന്നാലെയാവും പിരിച്ചുവിടല്‍ തീരുമാനം അറിയിക്കുക. പ്രകടനം മതിയായ വിധത്തിലല്ല എന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് മെറ്റ നോട്ടീസ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു കളമൊരുക്കാനാണ് ഇതെന്നാണ്സൂചന. കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
English Summary:
Metta is back in the mix; Eleven thousand people will lose their jobs
You may also lke this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.