27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര കോടതിയില്‍ മെക്സിക്കോയും, ചിലിയും

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2024 12:54 pm

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ച് ചിലിയും മെക്സിക്കോയും ഒക്ടോബർ ഏഴ് മുതലുള്ള യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. സിവിലിയന്മാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതിലെ ആശങ്കയെ തുടർന്നാണ് ആവശ്യം ഉന്നയിച്ചതെന്ന് മെക്സിക്കോയുടെ വിദേശകാര്യ വകുപ്പ് അറിയിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കീഴിൽ യുദ്ധക്കുറ്റങ്ങളായി പരിഗണിക്കാവുന്ന സംഭവങ്ങൾ വിശദമാക്കുന്ന ഐക്യരാഷ്ട്ര സഭയിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ മെക്സിക്കോ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിലെ വിചാരണ നടപടികൾ പിന്തുടർന്ന് വരികയാണെന്ന് പറഞ്ഞ മെക്സിക്കോ ഇസ്രയേല്‍ സൈന്യത്തെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടു.

യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ തങ്ങളുടെ രാജ്യം പിന്തുണയ്ക്കുന്നതായും അതിനായി എവിടെ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും ചിലിയുടെ വിദേശകാര്യ മന്ത്രി ആൽബർട്ടോ വാൻ ക്ലാവറൻ സാന്റിയാഗോയിൽ മാധ്യമങ്ങളോട് പറഞ്ഞു.പ്രാദേശിക കോടതികൾക്ക് നടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ യുദ്ധ കുറ്റങ്ങളിൽ വിചാരണ നടത്തുവാനുള്ള അവസാന മാർഗമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി. എന്നാൽ ഇസ്രേയേല്‍ കോടതിയുടെ അംഗരാജ്യമോ അതിന്റെ അധികാര പരിധിയിൽ വരികയോ ചെയ്യുന്നില്ല.

അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇസ്രേയേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ നിന്ന് വളരെ വ്യത്യസ്തമാണ് ക്രിമിനൽ കോടതിയിലെ നടപടികൾ.അന്താരാഷ്ട്ര നീതിന്യായ കോടതി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുമ്പോൾ, വ്യക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പരിഗണിക്കുക.

Eng­lish Summary:
Mex­i­co and Chile at the Inter­na­tion­al Court of Jus­tice to inves­ti­gate Israel’s attacks on Gaza

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.