
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി മുതല്‍ പൂജ്യ ബാപ്പു റോസ്ഗാര്‍ യോജന. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം അംഗീകരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (പിബിജിആര്‍വൈ) എന്നാകും പദ്ധതി അറിയപ്പെടുക. രാജ്യത്ത് നടന്ന് വരുന്ന തൊഴിലുറപ്പ് പദ്ധതികള്‍ എല്ലാം ഇനി പുതിയ പേരിലാകും അറിയപ്പെടുക. നിലവില്‍ 100 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യുന്ന എംജിഎന്‍ആര്‍ഇജിഎയ്ക്ക് പകരം പിബിജിആര്‍വൈ വരുന്നതോടെ തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വേതനം 240 രൂപയായി പരിഷ്കകരിക്കാനുള്ള നിര്‍ദേശവുമുണ്ട്. പുതിയ പദ്ധതി നടത്തിപ്പിനായി 1.51 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.