22 January 2026, Thursday

Related news

January 5, 2026
December 31, 2025
December 23, 2025
December 12, 2025
December 9, 2025
December 3, 2025
December 3, 2025
November 26, 2025
November 18, 2025
November 6, 2025

എംഎച്ച്370: യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് എയര്‍ലെെന്‍സ് നഷ്ടപരിഹാരം നല്‍കണം

Janayugom Webdesk
ബെയ്ജിങ്
December 9, 2025 9:04 pm

കാണാതായ എംഎച്ച്370 വിമാനത്തിലെ എട്ട് യാത്രക്കാരുടെ കുടുംബങ്ങൾക്ക് മലേഷ്യ എയർലൈൻസ് 2.9 ദശലക്ഷം യുവാൻ നഷ്ടപരിഹാരം നൽകണമെന്ന് ബെയ്ജിങ് കോടതി. യാത്രക്കാർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെങ്കിലും, അവരെ നിയമപരമായി മരിച്ചതായി പ്രഖ്യാപിച്ചു. മരണത്തിന് നഷ്ടപരിഹാരം, ശവസംസ്കാരച്ചെലവുകൾ, കുടുംബാംഗങ്ങളുടെ വെെകാരിക ബുദ്ധിമുട്ട് എന്നിവ കണക്കാക്കിയാണ് തുക നിശ്ചയിച്ചത്. 2014ൽ ക്വാലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം യാത്രാ മധ്യേ കാണാതാകുകയായിരുന്നു. 239 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ചൈനക്കാരായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 23 കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. മറ്റ് 47 കേസുകള്‍ കുടുംബങ്ങൾ വിമാനക്കമ്പനിയുമായി ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ പിന്‍വലിച്ചു. വിമാനത്തിനായുള്ള തിരച്ചിൽ ഡിസംബർ 30 മുതൽ പുനരാരംഭിക്കുമെന്ന് മലേഷ്യൻ സർക്കാർ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.