യുഎസ് താരം സെബാസ്റ്റ്യന്‍ കോര്‍ഡെയെ തകര്‍ത്ത് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് സെമിഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ചിന്റെ ജയം. ആദ്യ സെറ്റ് 6–3ന് അനായാസം നേടിയ ദ്യോക്കോയ്ക്ക് രണ്ടാം സെറ്റില്‍ യുഎസ് താരം വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ 7–6ന് വിജയം നേടി സെര്‍ബിയന്‍ താരം സെമിബെര്‍ത്ത് ഉറപ്പിച്ചു. ബള്‍ഗേറിയന്‍ താരം ഗ്രിഗറി ദിമിത്രോവാണ് സെമിയില്‍ ദ്യോക്കോയുടെ എതിരാളി. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്സ് വിജയം നേടി. ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫ്രിറ്റ്സ് തോല്പിച്ചത്. സ്കോര്‍ 7–5, 6–7, 7–5. സെമിഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് മെന്‍സിക്കാണ് എതിരാളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.