4 February 2026, Wednesday

Related news

January 30, 2026
December 9, 2025
December 2, 2025
September 26, 2025
August 28, 2025
July 5, 2025
July 2, 2025

ഇസ്രയേൽ ബന്ധത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

Janayugom Webdesk
August 28, 2025 4:59 pm

ഗസ്സ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള ബന്ധത്തിൽ കമ്പനി പ്രസിഡന്‍റിന്‍റെ ഓഫീസിൽ സമരം ചെയ്ത 2 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. അന്ന ഹാറ്റിൽ, റിക്കി ഫമേലി എന്നിവർക്കാണ് പിരിച്ചു വിട്ടതായി അറിയിച്ചുകൊണ്ട് വോയ്സ് മെയിൽ ലഭിച്ചത്.

കമ്പനിയുടെ നയങ്ങളും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ഓഫീസിലെത്തി പ്രതിഷേധിച്ച ഏഴുപേരെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. അതിൽ രണ്ടുപേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ബാക്കി 5പേർ മൈക്രോസോഫ്റ്റിലെ തന്നെ മുൻകാല ജീവനക്കാരാണ്. സ്വന്തം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് കുടപിടിക്കുകയാണ് മൈക്രോസോഫ്റ്റ് എന്നാരോപിച്ചാണ് ജീവനക്കാർ കമ്പനിക്കുള്ളിൽ പ്രതിഷേധിച്ചത്. ഗസ്സ,വെസ്റ്റ് ബാങ്ക് അതിർത്തിയിൽ ഫലസ്തീനികളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിന് ഇസ്രയേൽ മൈക്രോസോഫ്റ്റ് കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതാദ്യമായല്ല കമ്പനിയുടെ ഇസ്രയേൽ ബന്ധത്തിൽ പ്രതിഷേധിക്കുന്ന ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചു വിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.