ഉക്രെയ്‍നെതിരെ യുദ്ധം ചെയ്യാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മുന്‍ സെെനികര്‍ക്ക് അനുമതി നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.
കിഴക്കന്‍ ഉക്രെയ്‍നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ പിന്തുണയുള്ള സേനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള 16,000 പേര്‍ സന്നദ്ധതയറിയിച്ചതായി സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനുശേഷം റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു അറിയിച്ചിരുന്നു. ഉക്രെയ്‍നിൽ നിന്ന് റഷ്യൻ സൈന്യം പിടിച്ചെടുത്ത ജാവലിൻ, സ്റ്റിംഗർ മിസൈലുകൾ ഡോൺബാസ് സേനയ്ക്ക് കൈമാറാനും പുടിന്‍ അനുമതി നല്‍കിയതായും ഷൊയ്‍ഗു അറിയിച്ചു.
അതേസമയം, റഷ്യന്‍ സേനയ്ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുക്കരുതെന്ന് സെെനികര്‍ക്ക് ബ്രിട്ടന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധത്തിൽ പങ്കെടുക്കരുതെന്നും പകരം സന്നദ്ധപ്രവർത്തനങ്ങളിലൂടെ ഉക്രെയ്‍നിലെ ജനങ്ങളെ സഹായിക്കണമെന്നും മുൻ സൈനികരോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
English Summary: Middle East army to join Russia
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.