11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 12, 2025
February 10, 2025
August 23, 2024
September 21, 2023
June 4, 2023
June 1, 2023
May 20, 2023
November 17, 2022
February 1, 2022
December 23, 2021

മലപ്പുറത്ത് ആറാംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അതിഥിത്തൊഴിലാളി

Janayugom Webdesk
മലപ്പുറം
September 21, 2023 10:10 am

മലപ്പുറത്ത് ആറാംക്ലാസുകാരനെ ക്രൂരമായി മർദിച്ച് അതിഥിത്തൊഴിലാളി. പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എം എസ് അശ്വിനാണ് മര്‍ദനമേറ്റത്. ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അശ്വിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കുട്ടി ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.

അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേർത്തുവെച്ച് ഇടിക്കുകയും ടയർ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു.

സെപ്റ്റംബർ ഒന്നിന് രാത്രിയായിരുന്നു സംഭവം. അമ്പലവളപ്പിൽ ചെരിപ്പുകമ്പനിയിൽ ജോലിചെയ്യുകയാണ് യുവാവ്. ചെരിപ്പുകമ്പനി പ്രവർത്തിക്കുന്നതും അൻപതോളം അതിഥിത്തൊഴിലാളികൾ താമസിക്കുന്നതും നാലുനില ക്വാർട്ടേഴ്‌സിലാണ്. മൂന്നാംനിലയിലെ ക്വാർട്ടേഴ്‌സിലാണ് സുനിൽകുമാറും കുടുംബവും താമസിക്കുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെയാണ് രാത്രി ഏഴരയോടെ അശ്വിൻ ടയർ ഉരുട്ടിക്കളിച്ചത്. ടയര്‍ ദേഹത്ത് മുട്ടിയെന്നാരോപിച്ച് ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: migrant work­ers attack 11 year old boy in malappuram
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.