ജില്ലാ പഞ്ചായത്ത് കരുവാറ്റ ഡിവിഷനിൽ സംഘടിപ്പിച്ച ‘മികവ് ‑2023’ വിജ്ഞാനോത്സവം എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അദ്ധ്യക്ഷയായി. മികച്ച സ്കൂളിനുള്ള പുരസ്കാരങ്ങൾ പല്ലന കുമാരനാശാൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ, കരുവാറ്റ എൻ എസ് എസ് ഹൈസ്കൂൾ, അനന്തപുരം കെ കെ കെ വി എം എച്ച് എസ് എന്നീ സ്കൂളുകൾക്ക് എ എം ആരിഫ് എംപി സമ്മാനിച്ചു. ഡിവിഷനിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാരങ്ങൾ രമേശ് ചെന്നിത്തല എംഎൽഎ വിതരണം ചെയ്തു.
കുമാരപുരം, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ, കുമാരപുരം കുടുംബശ്രീ സിഡിഎസ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് സിഡിഎസ് എന്നിവക്ക് എം മുകേഷ് എംഎൽഎ ഉപഹാരങ്ങൾ നൽകി. ചലച്ചിത്ര തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ശോഭ, ജോൺ തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ ഗിരിജാഭായ്, ഒ സൂസി, എസ് വിനോദ്കുമാർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അമ്പിളി, ടി ആർ വത്സല, സി എസ് രഞ്ജിത്ത്, എസ് ശോഭ, നദീറ ഷക്കീർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി താഹ സ്വാഗതവും ടി എസ് അരുൺകുമാർ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.