മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിനിടെയാണ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും.വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനാണ് മരച്ചീനിയിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിൻറെ മേൽനോട്ടച്ചുമതല. ചക്ക ഉത്പന്നങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.വിദേശമാതൃകകള്‍ കണ്ടുപഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും. കാര്‍ഷിക മൂല്യ വര്‍ധനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കും.
English Summary: Mild alcohol from tapioca
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.