15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
February 10, 2024
January 15, 2024
December 22, 2023
December 10, 2023
November 18, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023

കോവിഡ് വാക്സിന്‍ ഗവേഷണത്തില്‍ നാഴികക്കല്ല്; വകഭേദങ്ങൾക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞു

Janayugom Webdesk
വാഷിങ്ടണ്‍
August 12, 2022 9:34 pm

വ്യത്യസ്ത സാര്‍സ് കോവ് 2 വകഭേദങ്ങൾക്കെതിരെയുള്ള ഫലപ്രദമായ ആന്റിബോഡികളെ തിരിച്ചറിഞ്ഞു. ഇത് വിവിധ കോവിഡ് 19 വകഭേദങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന അടുത്ത തലമുറ വാക്സിനുകൾക്ക് വഴിയൊരുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
യുഎസിലെ സാ ഡീഗോയിലുള്ള ദ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കുരങ്ങുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇത് 2003ൽ പൊട്ടിപ്പുറപ്പെട്ട സാര്‍സ് കോവ്1 പോലുള്ള മാരകമായ സാര്‍സ് വൈറസുകള്‍ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മികച്ച രോഗപ്രതിരോധ പ്രതികരണം ഉല്പാദിപ്പിക്കുന്ന ഘടനയാണ് ഈ ആന്റിബോഡികള്‍ക്കുള്ളതെന്നും ട്രാന്‍സ്ലേഷനല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിലുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ മനുഷ്യരേക്കാൾ ചില മൃഗങ്ങള്‍ക്ക് കഴിയുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ഈ ആന്റിബോഡികള്‍ ഉപയോഗിച്ച് മികച്ച വാക്സിനുകള്‍ നിര്‍മ്മിക്കാനാവുമെന്നും ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നു.
ഈ ന്യൂട്രലൈസിങ് ആന്റിബോഡികൾ സ്പൈക്ക് പ്രോട്ടീനിലെ ഒരു വൈറൽ പ്രദേശം തിരിച്ചറിയുന്നതായി ഗവേഷകർ കണ്ടെത്തി. വൈറസിനെ കോശങ്ങളിലേക്കും മറ്റും പ്രവേശിക്കാനുവദിക്കുന്നത് സ്പൈക്ക് പ്രോട്ടീനുകളാണ്. നിലവില്‍ കണ്ടെത്തിയ ആന്റിബോഡികള്‍ സ്പൈക്ക് പ്രോട്ടീനുകള്‍ക്കെതിരെ മികച്ച സംരക്ഷണം നല്‍കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
കുരങ്ങുകളില്‍ സ്പൈക്ക് പ്രോട്ടീന്‍ കുത്തിവച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യരില്‍ ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും കുരങ്ങുകള്‍ക്ക് നല്‍കി. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ക്കെതിരെ ശക്തമായ ന്യൂട്രലൈസിങ് ആന്റിബോഡി പ്രതികരണം കുരങ്ങുകളില്‍ സംഘം കണ്ടെത്തി. പഠനത്തിൽ കണ്ടെത്തിയപോലെ സംരക്ഷണം നല്‍കുന്ന രണ്ടാംതലമുറ വാക്സിനുകള്‍ നിര്‍മ്മിക്കാനായാല്‍ കോവിഡ് 19 ചികിത്സയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ റയീസ് ആൻഡ്രാബി പറഞ്ഞു. 

Eng­lish Sum­ma­ry: Mile­stone in Covid vac­cine research; Anti­bod­ies were iden­ti­fied against the variants

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.