
ഇറാനിൽ ഇസ്ഫഹാൻ പ്രവിശ്യയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പഴങ്ങളുടെ മൊത്തവ്യാപാര മാർക്കറ്റിലേക്കാണ് ഹെലികോപ്റ്റർ ഇടിച്ചുകയറിയത്. അപകടത്തിൽ ഇതുവരെ നാല് പേർ മരിച്ചു. ഇറാനിലെ ആണവ നിലയം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ പ്രവിശ്യയിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത്. ഇറാനിയൻ സൈന്യത്തിന്റെ വ്യോമയാന യൂണിറ്റിന്റേതായിരുന്നു ഹെലികോപ്റ്റർ.
അതേസമയം സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഏജൻസി അറിയിച്ചു. പൈലറ്റും സഹപൈലറ്റും രണ്ട് മാർക്കറ്റ് വ്യാപാരികളും സംഭവത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച, ഇറാന്റെ പതിവ് വ്യോമസേനയുടെ യുഎസ് നിർമ്മിത എഫ് ‑4 യുദ്ധവിമാനം പടിഞ്ഞാറൻ ഹമദാൻ പ്രവിശ്യയിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. സാങ്കേതിക തകരാറുമൂലമാണ് അപകടമുണ്ടായതെന്ന് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.