നാവികവാരാഘോഷത്തിന്റെ ഭാഗമായി നാവികസേനയും എറണാകുളം പ്രസ്‌ക്ലബും ചേര്‍ന്നു കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മിലിട്ടറി ഫോട്ടോ അവാര്‍ഡ് ജനയുഗം കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്ണപ്രകാശിന്. എറണാകുളം കണ്ണാടിക്കാട് ഫോറം മാളില്‍ നടന്ന ചടങ്ങില്‍ നേവല്‍ റിയര്‍ അഡ്മിറല്‍ സുബിര്‍ മുഖര്‍ജിയില്‍ നിന്ന് കൃഷ്ണപ്രകാശ് പുരസ്‌കാരം ഏറ്റുവങ്ങി. ആറ്റ്‌ലി ഫെര്‍ണാണ്ടസ് (മലയാള മനോരമ), ബിമല്‍ തമ്പി (മാധ്യമം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നിതിന്‍ കൃഷ്ണന്‍ (ചന്ദ്രിക) പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
ഇന്ത്യന്‍ സൈനികമേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്ത മത്സരത്തിലാണ് കൃഷ്ണപ്രകാശ് ഒന്നാമത് എത്തിയത്. 2022ലെ നാവികസേനാ വാരാഘോഷത്തിന് മുന്നോടിയായി ഡിസംബര്‍ മാസം ഒന്നാം തിയതി എറണാകുളം രാജേന്ദ്ര മൈതാനത്ത് നാവികസേനാ അംഗങ്ങള്‍ നടത്തിയ മാര്‍ച്ച് പാസ്റ്റിന്റെ പരിശീലനത്തിനിടെ പകര്‍ത്തിയ ചിത്രത്തിനാണ് അവാര്‍ഡ്. 2019ലെ കേരള സംസ്ഥാന മാധ്യമ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയാണ്. ഭാര്യ: ശ്രീദേവി എം മല്ല്യ, മകള്‍ അദ്വിത കൃഷ്ണ ഡി.കെ
English Summary: Military Photo Award to Janayugam photographer VN Krishna Prakash
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.