22 January 2026, Thursday

പാല്‍ ക്ഷാമം: രാജ്യവ്യാപക സര്‍വേ നടത്തും

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2023 10:25 am

രാജ്യത്ത് പാല്‍, പാല്‍ ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് ക്ഷാമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി സര്‍വേ നടത്തും.
ചര്‍മമുഴ രോഗം, കാലിത്തീറ്റ വിലവര്‍ധന എന്നിവ കാരണം രാജ്യത്ത് പാല്‍ ഉല്പാദനം കുറഞ്ഞതായാണ് കണക്ക്. പാല്‍ ഉല്പാദക സഹകരണ സംഘങ്ങള്‍ സംഭരിക്കുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ചര്‍മമുഴ രോഗത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ടുലക്ഷത്തോളം കന്നുകാലികള്‍ ചത്തൊടുങ്ങിയതായാണ് കണക്കുകള്‍. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാല്‍ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.

eng­lish sum­ma­ry; Milk short­age: Nation­wide sur­vey to be conducted

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.