21 January 2025, Tuesday
KSFE Galaxy Chits Banner 2

ബ്രെയിൻ ഫ്ളൈയിം സിനിമാസിന്റെ “മില്യണർ” ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു

Janayugom Webdesk
August 28, 2024 7:29 pm

മലയാളത്തിൽ പുതിയതായി നിലവിൽ വന്ന സിനിമ പ്രൊഡഷൻ കബനിയാണ് ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്. പതിനാല് വർഷമായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രെയിം ഫ്‌ളൈയിം ക്യാപിറ്റൽ സൊലൂഷ്യൻ എന്ന കബനിയുടെ അസോസ്യേറ്റ് കബനിയായ ബ്രെയിം ഫ്‌ളൈയിം സിനിമാസിന്റെ ഉദ്ഘാടനവും, ആദ്യ പ്രൊഡക്ഷനായ മില്യണർ എന്ന വെബ്ബ് സീരീസിന്റെ ടൈറ്റിൽ ലോഞ്ചും, പൂജയും അങ്കമാലിയിൽ നടന്നു. ബ്രെയിൻ ഫ്‌ളൈയിം എം.ഡി വിദ്യാദരൻ വി.എസ്. ഭദ്രദീപം തെളിയിച്ചു.ഡോ.രജിത് കുമാർ, കറുത്തമുത്ത് പ്രേമി വിശ്വനാഥ്, ബിന്ദു വാരാപ്പുഴ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

സിനിമാ രംഗത്ത് സജീവമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്, മില്യണർ എന്ന വെബ്ബ് സീരീസിനു ശേഷം, ഒരു ഫീച്ചർ ഫിലിമും, മറ്റൊരു വെബ്ബ് സീരീസും നിർമ്മിക്കും. ആദ്യ സംരംഭമായ “മില്യണർ” എന്ന വെബ്ബ് സീരീസിന്റെ ചിത്രീകരണം സെപ്റ്റംബർ ആദ്യം അങ്കമാലിയിൽ ആരംഭിക്കും.

ട്രീസ പീറ്റർ നിർമ്മിക്കുന്ന മില്യണർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സ്റ്റാൻലി വർഗീസ് നിർവ്വഹിക്കും. ഡി.ഒ.പി — സനന്ദ് സതീശൻ, എഡിറ്റർ-രഞ്ജിത്ത് രതീഷ്, സംഗീതം — സുദേന്ദു, ആർട്ട് — വിനോദ് അശ്വതി, പ്രദീപ് പേരാബ്ര, മേക്കപ്പ് — സുനിത ചെമ്പ്, കോസ്റ്റ്യൂം — ഗീത മുരളി, പ്രൊജക്റ്റ് ഡിസൈൻ — അജയൻ ടി.കെ, നിത്യാനന്ദൻ സൂര്യകാന്തി, കാസ്റ്റിംഗ് ഡയറക്ടർ — അനുരാധ, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ഷിനാസ് മാലിൽ, അസോസിയേറ്റ് ഡയറക്ടർ — ഫാരിസ, ഹാദി, അസിസ്റ്റന്റ് ഡയറക്ടർ — സുനിൽകുമാർ, സ്റ്റിൽ — ഫെബിൻ, പി.ആർ.ഒ — അയ്മനം സാജൻ. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.