18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
October 3, 2024
August 27, 2024
August 8, 2024
September 6, 2023
August 30, 2023
August 23, 2023
June 21, 2023
April 19, 2023
April 18, 2023

ഒരു ലിറ്റർ പാലിന് 10 രൂപ അധികം നൽകാനൊരുങ്ങി മിൽമ

Janayugom Webdesk
കൊച്ചി
August 8, 2024 7:57 pm

സ്വതന്ത്ര്യദിനം, ഓണം തുടങ്ങിയവ പ്രമാണിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിൽപ്പരം വരുന്ന ആനന്ദ് മാതൃക ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും പത്ത് രൂപ അധിക പ്രോത്സാഹന വിലയായി നൽകുമെന്ന് ചെയർമാൻ എം ടി ജയൻ അറിയിച്ചു. 

11 മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രോത്സാഹന വില നൽകുന്നത്. ഇതിൽ നിന്നും സംഘത്തിൽ പാല്‍ അളക്കുന്ന കർഷകർക്ക് ലിറ്റിറിന് അഞ്ച് രൂപ വീതം ലഭിക്കും. നാല് രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സംഘത്തിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാനാണ് മിൽമ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒരു രൂപ മേഖലാ യൂണിയന്റെ ഓഹരിയായി അംഗസംഘങ്ങൾക്ക് വകയിരുത്തും. ഈയിനത്തിൽ 50 ദിവസം കൊണ്ട് 12 കോടിരൂപ മേഖലായൂണിയന്റെ പരിധിയിൽ വരുന്ന മധ്യകേരളത്തിൽ വിതരണം ചെയ്യും. ക്ഷീരമേഖലയിലെ ആനുകാലിക പ്രശ്നങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നതിനായി ആനന്ദ് മാതൃക സംഘങ്ങളുടെ സെക്രട്ടറി, പ്രസിഡന്റുമാർ എന്നിവരുടെ ജില്ലാതലയോഗങ്ങൾ വിളിച്ച് ചേർക്കും. ഈ സാമ്പത്തിക വർഷത്തെ മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 28ന് പെരുമ്പാവൂർ ടൗൺ ഹാളിൽ ചേരുമെന്നും ചെയർമാൻ അറിയിച്ചു. 

Eng­lish Sum­ma­ry: Mil­ma is ready to pay 10 rupees more for a liter of milk

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.