6 December 2025, Saturday

Related news

November 17, 2025
November 5, 2025
November 4, 2025
October 11, 2025
September 25, 2025
September 15, 2025
September 6, 2025
August 23, 2025
August 19, 2025
August 19, 2025

ചെന്ത്രാപ്പിന്നി ഹയർ സെക്കൻ്ററി സ്‌കൂളിൽ മിൽമ @ സ്‌കൂൾ പദ്ധതി

Janayugom Webdesk
കയ്പമംഗലം
September 6, 2023 10:40 pm

ചെന്ത്രാപ്പിന്നി ഹയർ സെക്കൻ്ററി സ്‌കൂളിൽ മിൽമ @ സ്‌കൂൾ പദ്ധതി ആരംഭിച്ചു. ഗുണമേന്മയുള്ള മിൽമ ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മിൽമ @ സ്‌കൂളിൻ്റെ ഉദ്‌ഘാടനം ഇ ടി ടൈസൺ എംഎൽഎ നിർവ്വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.കെ.മോഹൻദാസ് മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ രവീന്ദ്രൻ, മിൽമ ഡയറക്ട്ർ ബോർഡ് അംഗം ടി എൻ സത്യൻ, പ്രിൻസിപ്പാൾ പി കെ ശ്രീജിഷ്, അൺ എയ്‌ഡഡ്‌ പ്രിൻസിപ്പാൾ വി ബി സജിത്ത്, പ്രധാനധ്യാപകൻ കെ എസ് കിരൺ, എൽപി സെക്ഷൻ പ്രധാനധ്യാപിക അർച്ചന സുനിൽ, സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ കെ എം അനിൽ, എംപിടിഎ പ്രസിഡൻ്റ് പ്രീതി നിജേഷ്, പിടിഎ വൈസ് പ്രസിഡൻ്റ് എ വി പ്രദീപ് ലാൽ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളിലെ കുട്ടികളുടെ പാർക്കിൻ്റെ ഉദ്‌ഘാടനവും എംഎൽഎ നിർവ്വഹിച്ചു.

Eng­lish Sum­ma­ry: Mil­ma @ School Project at Chen­trap­in­ni High­er Sec­ondary School

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.