20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024

ഓണക്കാല വില്പനയിൽ മിൽമ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം

Janayugom Webdesk
തിരുവനന്തപുരം
September 20, 2024 4:34 pm

ഓണനാളുകളിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയന് (ടിആർസിഎംപിയു) പാൽ, തൈര്, നെയ്യ് തുടങ്ങിയ ഡയറി ഉല്പന്നങ്ങളുടെ വില്പനയിൽ മികച്ച നേട്ടം. 38,34,530 ലിറ്റർ പാലും, 3,36,950 കിലോഗ്രാം തൈരുമാണ് അനിഴം മുതൽ ഉത്രാടം വരെ വിറ്റത്. ഈ ഓണക്കാലത്ത് ഉല്പന്നങ്ങളുടെ ആകെ വിറ്റുവരവ് 32 കോടി രൂപയാണ്.

ഉത്രാട ദിവസം മാത്രം 13.62 ലക്ഷം ലിറ്റർ പാലും, 145 മെട്രിക് ടൺ തൈരുമാണ് വിറ്റത്. ഇത് റെക്കോർഡ് നേട്ടമാണ്. ഓണക്കാലത്ത് 294 മെട്രിക് ടൺ നെയ്യ് ആണ് വിറ്റത്. ടിആർസിഎംപിയുവിനു കീഴിലെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഓണനാളുകളിലെ വില്പനയുടെ കണക്കാണിത്.
ഓണത്തിന് പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കുമുള്ള അധിക വില്പന പരിഗണിച്ച് തിരുവനന്തപുരം മേഖല യൂണിയൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഓണവിപണി ലക്ഷ്യമാക്കി ഏജൻസികൾക്കും വിതരണക്കാർക്കുമായി വില്പന പ്രോത്സാഹന പദ്ധതികളും നടപ്പിലാക്കി. കൂട്ടായ പ്രവർത്തനത്തിലൂടെ വില്പനയിൽ റെക്കോർഡ് നേട്ടം സാധ്യമാക്കിയ മിൽമ ജീവനക്കാർ, ക്ഷീരകർഷകർ, ഏജൻസികൾ, ട്രേഡ് യൂണിയനുകൾ, വിതരണ വാഹന ജീവനക്കാർ, മിൽമയോടൊപ്പം നിലകൊള്ളുന്ന ഉപഭോക്താക്കൾ എന്നിവരോടുള്ള നന്ദി ടിആർസിഎംപിയു ചെയർമാൻ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടർ ഡോ. മുരളി പി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.