
മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീരകര്‍ഷകര്‍ക്കും അംഗസംഘങ്ങള്‍ക്കും പുതുവത്സര സമ്മാനമായി 4.15 കോടി രൂപ അധിക പാല്‍വിലയായി നല്‍കുന്നതിന് മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. തിരുവനന്തപുരം മേഖലാ യൂണിയനിലെ അംഗസംഘങ്ങള്‍ 2025 ഒക്ടോബറില്‍ നല്‍കിയ പാലളവിന് ആനുപാതികമായി ലിറ്റര്‍ ഒന്നിന് അഞ്ച് രൂപ വീതമാണ് അധിക പാല്‍വിലയായി നല്‍കുന്നത്. ഇതില്‍ മൂന്ന് രൂപ കര്‍ഷകര്‍ക്കും ഒരു രൂപ ബന്ധപ്പെട്ട അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കുന്നതാണെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ഹമായ തുക 2025 ഡിസംബര്‍ മാസത്തെ മൂന്നാമത്തെ പാല്‍വില ബില്ലിനോടൊപ്പം സംഘങ്ങള്‍ക്ക് നല്‍കും. കാലിത്തീറ്റ ചാക്കൊന്നിന് ഇതുവരെ നല്‍കി വന്നിരുന്ന 100 രൂപ സബ്സിഡി ജനുവരിയിലും തുടരുന്നതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.