ചായക്കടകൾക്ക് അനുയോജ്യമായ രീതിയിലുള്ള മിൽമയുടെ പുതിയഉൽപ്പന്നമായ സൂപ്പർ റിച്ച് 4.5 % കൊഴുപ്പും 9% കൊഴുപ്പിതര ഘടകങ്ങളും അടങ്ങിയ പാൽ ഇരുപതാം തീയതി മുതൽ വിപണനം ആരംഭിക്കും. വിതരണ ഉദ്ഘാടനം പുന്നപ്ര സെൻട്രൽ പ്രൊഡക്ടസ് ഡെയറിയിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് നിർവ്വഹിച്ചു.ഡയറക്ടർ ബോർഡ് അംഗം പ്രതുല്ലചന്ദ്രൻ ടി പി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ആയാപറമ്പ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മേഖലാ യൂണിയൻ മാർക്കറ്റിംഗ് ഹെഡ് ജയരാഘവൻ, അനുഷ ടി എ, സിപിഡി മാനേജർ ശ്യാമ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ ഏജൻസി അംഗങ്ങൾ, വിതരണ വാഹന ജീവനക്കാർ, ട്രേഡ് യൂണിയൻ അംഗങ്ങൾ, മാർക്കറ്റിംഗ് സെൽ ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു. മിൽമാ സൂപ്പർ റിച്ച് മിൽക്ക് ഒരു ലിറ്ററിന് 60 രൂപ നിരക്കിലാണ് പൊതുവിപണിയിൽ ലഭ്യമാക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.