15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 11, 2026
February 7, 2026
February 6, 2026
February 5, 2026
February 5, 2026
February 4, 2026
January 31, 2026
January 29, 2026

മേഘാലയയിലെ ഖനി അപകടം; അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സംസ്ഥാന സർക്കാർ

Janayugom Webdesk
ഷില്ലോങ്
February 15, 2026 6:47 pm

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുണ്ടായ അനധികൃത കൽക്കരി ഖനി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഫെബ്രുവരി 5ന് നടന്ന അപകടത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ എസ് ചൗഹാൻ അധ്യക്ഷനായ കമ്മീഷനിൽ റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച് നോങ്‌പ്ലൂ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി എസ് ധർ എന്നിവർ അംഗങ്ങളാണ്.

താംഗ്‌സ്‌കു മേഖലയിലെ അനധികൃത ഖനിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിശ്ചയിക്കാനും ഔദ്യോഗിക വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുമാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അനധികൃത ഖനനത്തിന്റെ കാരണങ്ങൾ, തൊഴിലാളികളുടെ സാഹചര്യം എന്നിവ പഠിക്കുന്നതിനൊപ്പം ഖനന നിരോധനം മൂലം ദുരിതത്തിലായവർക്കുള്ള പുനരധിവാസ പദ്ധതികളും കമ്മീഷൻ ശുപാർശ ചെയ്യും. ഫെബ്രുവരി 9ന് മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റ് ജയന്തിയ ഹിൽസ് സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) വികാസ് കുമാറിനെ സ്ഥലംമാറ്റി. പകരം പി കെ രസ്ഗാനിയ പുതിയ എസ്പിയായി ചുമതലയേൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.