29 January 2026, Thursday

Related news

January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026

മിനിബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: ദക്ഷിണഫ്രിക്കയില്‍ 11 പേര്‍ മരിച്ചു

Janayugom Webdesk
ജോഹന്നാസ്ബര്‍ഗ്
January 29, 2026 9:02 pm

ദക്ഷിണാഫ്രിക്കയിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. കിഴക്കൻ ക്വാസുലു-നടാൽ പ്രവിശ്യയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 11 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിബസിന്റെ ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ട്രക്ക് ഡ്രെെവറിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 19 ന് ജോഹന്നാസ്ബർഗിനടുത്ത് മിനിബസും ട്രക്കും കൂട്ടിയിടിച്ച് 12 സ്കൂള്‍ കുട്ടികള്‍ മരിച്ചിരുന്നു. ബസ് ഡ്രെെവറുടെ അശ്രദ്ധയായിരുന്നു അപകടത്തിന് കാരണം. ഡ്രൈവർക്കെതിരെ കൊലപാതകം കുറ്റം ചുമത്തിയിരുന്നു. പൊതുഗതാഗതത്തിന് മിനിബസ് ടാക്സികളെയാണ് ദക്ഷിണാഫ്രിക്കയില്‍ 70% യാത്രക്കാരും ആശ്രയിക്കുന്നത്. 

62 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്ത് 10 ദശലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്യാൻ മിനിബസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ത് ആഗോള മരണസംഖ്യയുടെ നാലിലൊന്ന് വരും. ലോകത്തിലെ ഏറ്റവും ഉയർന്ന റോഡ് ഗതാഗത മരണനിരക്ക് ആഫ്രിക്കയിലാണ്. 

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.