
ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ വന്യജീവികൾക്ക് അപകടകരമാണെന്ന് ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎൽ), സസാങ്ദാബുരു കൺസർവേഷൻ റിസർവ് (എസ്സിആർ) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്തരം ഖനനം വന്യജീവികൾക്ക് ദോഷകരമാകുമെന്നതിനാൽ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം പാടില്ലെന്നാണ് കോടതിയുടെ നിലപാട്.
സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎൽ), സസാങ്ദാബുരു കൺസർവേഷൻ റിസർവ് (എസ്സിആർ) എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യാൻ സുപ്രീം കോടതി ഝാര്‍ഖണ്ഡ് സർക്കാരിന് നിര്‍ദേശവും നൽകി. വനാവകാശ നിയമം അനുസരിച്ച് പ്രദേശത്തെ ആദിവാസികളുടെയും വനവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. പരിസ്ഥിതി സമ്പന്നമായ സാരന്ദ മേഖലയെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനമെടുക്കാൻ ബെഞ്ച് നേരത്തെ ഝാര്‍ഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഗോവ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസിൽ ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിക്കാൻ ഗോവ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു വിജ്ഞാപനം രാജ്യത്താകെ വേണമെന്നും കോടതി വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.