21 January 2026, Wednesday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ഫോറസ്റ്റ് വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
January 31, 2023 5:24 pm

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ റേഷൻ കട തർത്ത സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗ ചേർന്ന് ആവശ്യമെങ്കിൽ അവിടുത്തെ കുടുംബങ്ങൾക്ക് റേഷൻ എത്തിച്ചു നൽകും മെന്നുംമന്ത്രി ഇടുക്കിയിൽ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന് സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി .

വയനാട്ടിലെയും പാലക്കാട്ടേയും ദൗത്യത്തിന് നേതൃത്വം നൽകിയ അരുൺ സക്കറിയ ടീമിനെ ഇടുക്കിയിലേക്ക് എത്തിച്ച് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ശക്തി വേലിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതായി പരാമർശമുയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തും. കൃത്യവിലോപം ബോദ്ധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജനവാസ മേഖലകൾക്ക് സുരക്ഷ ഒരുക്കുവാൻ 21 km ഹാങ്ങിഗ് സോളാർ സിസ്റ്റം സ്ഥാപിക്കും.

നിരീക്ഷണം ശക്തമാക്കാൻ പ്രധാ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 3 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു
ത്രിതല പഞ്ചായത്തുകളെയും എം.ൽ എ ഫണ്ടുകളും ഉപയോഗിച്ച് മറ്റു മേഖലകളിൽ പ്രതിരോധംസംവിധാനങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിൻ എംഎൽഎമാരായ എംഎം മണി വാഴൂർ സോമൻ കെ രാജ ജോർജ് വനംവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Eng­lish Summary:Govt to pro­vide job to for­est watcher’s daugh­ter who died in katana attack: Min­is­ter AK Saseendran

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.