26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മന്ത്രി ആന്‍റണി രാജു

Janayugom Webdesk
തിരുവനന്തപുരം
July 11, 2023 12:39 pm

മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മന്ത്രി ആന്‍റണി രാജു. അദാലത്തുകള്‍ പോലും നിര്‍ത്തിവെച്ചാണ് മന്ത്രിമാര്‍ അവിടെ എത്തിയത്. 

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലോ അഞ്ചോ പേര്‍ മാത്രമാണ് പ്രതിഷേധസ്വരത്തില്‍ സംസാരിച്ചതെന്നും മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് പ്രതിഷേധിച്ചവര്‍ ആ നാട്ടിലുള്ലവരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ലെന്ന് അറിഞ്ഞത്. മഹിളാ കോണ്‍ഗ്രസിന്‍റെ ജില്ലാ പ്രസിഡന്‍റും ലത്തീന്‍ അതിരൂപതയുടെ മഹിളാ സംഘടനയുടെ പ്രസിഡന്‍റുമാണ് പ്രതിഷേധിച്ചതെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.

നാല് പേര്‍ പ്രതിഷേധിച്ചപ്പോള്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളും അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാര്‍ ഇടപെട്ടത്. യഥാര്‍ത്ഥത്തില്‍ മന്ത്രിമാരായ ‍ഞങ്ങള്‍ സമയോചിത ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ അവിടെയുള്ള മത്സ്യത്തൊഴിലാളികളും നാലോ അഞ്ചോ കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷം നടക്കുമായിരുന്നു മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടു.

മത്സ്യത്തൊഴിലാളികളോ മരിച്ചവരുടെ ബന്ധുക്കളോ തങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിട്ടെല്ലെന്നും മന്ത്രി വ്യക്തമാക്കി. തങ്ങളാരും പരാതി കൊടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി 

Eng­lish Summary:
Min­is­ter Antony Raju said that the Con­gress work­ers protest­ed against the min­is­ters in Mudalapoj

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.