1 January 2026, Thursday

Related news

December 6, 2025
December 3, 2025
November 20, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 24, 2025
July 8, 2025

ഒരു മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യുമെന്ന് മന്ത്രി ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
June 21, 2024 11:03 am

ഒരു മാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യുമെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. അടുത്ത അഞ്ചുമാസത്തെ കുുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. 

കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാലു ഗഡു പെന്‍ഷന്‍ നല്‍കി. ക്ഷേമപെന്‍ഷന്‍ 18മാസം വരെ കുടിശ്ശികയാക്കിയവരാണ് ഇപ്പോേള്‍ പെന്‍ഷന്റെ പേരു പറഞ്ഞ് മുതലെടുപ്പിനു ശ്രമിക്കുന്നതെന്ന് കുണ്ടറ എംഎല്‍എ പി സി വിഷ്ണനാഥിന്റെ ഉപക്ഷേപത്തിന് അദ്ദേഹം മറുപടി നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ 96മാസം കൊണ്ട് 109 മാസത്തെ പെന്‍ഷനാണ് നല്‍കിയത്.

2016ല്‍ 33.99ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നതെങ്കില്‍ ഇപ്പോള്‍ 62ലക്ഷം പേര്‍ക്ക് നല്‍കുന്നു. അഞ്ചുവര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷനായി ആകെ നല്‍കിയത് 9311 കോടിയായിരുന്നു. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ 35.154 കോടിയും ഈ സര്‍ക്കാര്‍ ഇതുവരെ 27,278 കോടിയും നല്‍കിയതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു

Eng­lish Summary: 

Min­is­ter Bal­agopal said that one month social secu­ri­ty pen­sion will be dis­trib­uted next week

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.