
കെഎസ്ആര്‍ടിസി ബസുകളിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 22.18 ലക്ഷമായി വര്‍ധിച്ചാതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സഭയെ അറിയിച്ചു.2023‑ൽ 19.84 ലക്ഷവും, 2025‑ൽ 20.27 ലക്ഷവും യാത്രക്കാരാണുണ്ടായിരുന്നത്.
പ്രീമിയം ബസുകൾ ഇറക്കുകയും സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്തതിനുശേഷം കുടുംബത്തോടൊപ്പം കെഎസ്ആര്‍ടിസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. 2025‑ൽ 1702 കാൽനടയാത്രക്കാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായും ഈ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.