17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 9, 2024
September 6, 2024
September 2, 2024
June 26, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024

ആവശ്യമെങ്കില്‍ മസ്റ്ററിംങിന് കൂടുതല്‍ ദിവസം അനുവദിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
March 15, 2024 10:48 am

റേഷന്‍ കാര്‍ഡ് മസ്റ്ററിംങ് പുനക്രമീകരണത്തില്‍ മസ്റ്ററിംങ് നടത്തി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മാത്രമേ അടുത്തദിവസം മുതല്‍ നടത്തണോ വേണ്ടേ എന്ന് തീരുമാനിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍. മസ്റ്ററിങിന് ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം അനുവദിക്കും, റേഷൻ വിതരണം ഇന്ന് നിർത്തിവെയ്കാനും നിർദേശിച്ചു.

മുൻഗണന കാർഡ്കാരുടെ മസ്റ്ററിംങ് ആണ് ഇന്ന് ആരംഭിച്ചത്. സാങ്കേതിക തകരാറ് കാരണം മസ്റ്ററിംങ് അസൗകര്യം ഉണ്ടാക്കി. അരി വിതരണം മൂന്നുദിവസം നിർത്തിവച്ചാണ് മസ്റ്ററിംഗിന് തീരുമാനിച്ചിരുന്നത്. എന്നാൽ റേഷൻ കടയിൽ എത്തിച്ചേർന്ന കാർഡ് ഉടമകൾക്ക് അസൗകര്യം ഉണ്ടായ പശ്ചാത്തലത്തിൽ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.മഞ്ഞ കാർഡുക്കാർക്ക് മാത്രമായിരിക്കും ഇന്ന് മസ്റ്ററിംഗ് നടത്തുക. 3 ദിവസം റേഷൻ കടയിലൂടെ അരി വിതരണം നടത്തരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.

എന്നാൽ ചിലർ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചു. ഇത് പ്രതിസന്ധിക്ക് കാരണമായി. കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടില്ലാതെ മസ്റ്ററിംഗ് നടത്തുകയാണ് ലക്ഷ്യം. കടകളിൽ എത്തിയ മഞ്ഞ കാർഡുകാർക്ക് തിരികെ പോകുന്നത് ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് മഞ്ഞ കാർഡുടമകൾക്ക് മാത്രമായി ഇന്ന് മസ്റ്ററിംഗ് ക്രമീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:
Min­is­ter GR Anil said that more days will be allowed for mus­ter­ing if necessary

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.