
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു.ഓണം ഫെയറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിവിധ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഈ മാസം 25നാണ് സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുന്നത് . മുഖ്യമന്ത്രി പിണറായി വജയനാണ് ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഫെയറിലൂടെ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി ജി ആര്‍ പറഞ്ഞു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.വെളിച്ചെണ്ണയ്ക്ക് ഒപ്പം അരിക്കും പൊതു വിപണിയില്‍ വില ഉയരുന്നുണ്ട്. അരിയുടെ വില നിയന്ത്രണത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. വരും ദിവസങ്ങളില്‍ സാധനങ്ങളുടെ വില വീണ്ടും കുറയുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.