22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 4, 2024
November 7, 2024
November 2, 2024
June 18, 2024
June 18, 2024
June 12, 2024
June 1, 2024
May 31, 2024
March 18, 2024

ശബരിമല മതേതരത്വത്തിന്‍റെ പ്രതീകമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
November 17, 2023 11:02 am

ശബരിമല മതേതരത്വത്തിന്‍റെ പ്രതീകമാണെന്നും,മതേതര തീര്‍ത്ഥാടന കേന്ദ്രമാണെന്നും ദേവസ്വം മന്ത്രി കെ . രാധാകൃഷ്ണന്‍. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാല്‍ ഇന്നത്തെ കാലത്ത് ശബരമലയ്ക്ക് വലിയ പ്രസക്തിയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ക്രമീകരണം ഒരുക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

മനുഷ്യര്‍ തമ്മിലുള്ള ഒരുമ വളര്‍ത്തിയെടുക്കുന്നതായിരിക്കുണം ഈ തീര്‍ത്ഥാടനം . കെണിവെച്ച് പിടിക്കുക എന്നുള്ല സ്വഭാവം മാറണമെന്നും തുറന്ന മനസോട് കൂടി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.തീർത്ഥാടനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. പരമാവധി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇത്തവണ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നുണ്ട്. അതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇതര സംസ്ഥാന ഭക്തർക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അതേസമയം ഭക്തർക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ ഇടപെട്ട് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു

Eng­lish Summary:
Min­is­ter K Rad­hakr­ish­nan said that Sabari­mala is a sym­bol of secularism

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.