26 June 2024, Wednesday
KSFE Galaxy Chits

Related news

June 20, 2024
June 18, 2024
June 18, 2024
June 12, 2024
June 1, 2024
May 31, 2024
May 30, 2024
May 11, 2024
May 3, 2024
March 18, 2024

ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണംസംസ്ഥാനത്തെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കാന്‍ സാധ്യതയില്ലാത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
May 31, 2024 3:57 pm

സംസ്ഥാനത്തെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍.കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും, ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

തന്നെയും കർണ്ണാടക സർക്കാരിനെയും താഴെയിറക്കാൻ കർണ്ണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പഞ്ചബലി നടത്തിയെന്നായിരുന്നു ശിവകുമാറിൻ്റെ ആരോപണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്നാണ് ശിവകുമാറിന്റെ ആരോപണം.

മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയതെന്നും ശിവകുമാർ ആരോപിച്ചിരുന്നു.കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു.

അവര്‍ രാജകണ്ഡകമരണ മോഹന സ്തംഭന യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ശിവകുമാര്‍ പറഞ്ഞത് 

Eng­lish Summary:
Min­is­ter K Rad­hakr­ish­nan said that the alle­ga­tion made by DK Shiv­aku­mar is unlike­ly to hap­pen in rela­tion to a tem­ple in the state

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.