8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 2, 2025
December 31, 2024
December 27, 2024
December 2, 2024
November 28, 2024
November 15, 2024
November 5, 2024
October 29, 2024
October 26, 2024
October 25, 2024

വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
December 2, 2024 3:55 pm

വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ. നാല് എന്‍ഡിആര്‍എഫ് ടീമുകള്‍ സജ്ജമാണ്. അതില്‍ രണ്ട് ടീമിനെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞ‌ു. ഐടിവിപിയുടെയും സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ആര്‍മിയുടെയും ടീമുകള്‍ സജ്ജമാണ്. എന്നാല്‍ വിനിയോഗിക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ലെന്നും വടക്കന്‍ കേരളത്തില്‍ വിന്യസിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടക്കുന്നുണ്ട്. ഫെന്‍ജാൻ ചുഴലിക്കാറ്റ് കർണാടക — കേരള ഭാഗത്താണ്. തുടര്‍ന്ന് കര്‍ണാടകത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് മംഗലാപുരത്തിലൂടെ കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലൂടെ നാളെ രാവിലെ അറബിക്കടലിലേക്ക് പോകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ അതി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ അത്തിക്കയത്ത് 210 എംഎം മഴയാണ് ലഭിച്ചത്. വലിയ റെക്കോര്‍ഡാണ്. തെക്കന്‍മേഖലയില്‍ മഴ ദുര്‍ബലമായിട്ടുണ്ട്. വടക്കന്‍കേരളത്തില്‍ നാളെ രാവിലെ വരെ ശക്തമായ മഴ ലഭിക്കും. അറബിക്കടലിലേക്ക് ഫെന്‍ജാന്‍ ചുഴലിക്കാറ്റ് നീങ്ങിയാലും കടലില്‍ തന്നെ അത് കേന്ദ്രീകരിക്കും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.