സര്‍ക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടിയുണ്ടാകുമെന്ന് മന്ത്രി കെ രാജന്‍. നവകേരള സദസിലെ പരാതികള്‍ വിവിഐപി പരിഗണനയിലാണ്. പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞു. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുന്നു. ബില്ലുകള്‍ ഗവര്‍ണര്‍ കോള്‍ഡ് സ്റ്റോറേജില്‍ വെയക്കുന്നു.
ഇതിനോട് പ്രതിപക്ഷം എന്ത് പറയുന്നു എന്നും അദ്ദേഹം ചോദിച്ചു. 17-ാം തിയതി മുതൽ തുടങ്ങിയ ആരോപണങ്ങളിൽ ഇപ്പോൾ എത്ര ബാക്കി എന്ന് ഇപ്പോൾ പരിശോധിക്കൂ. നവകേരള സദസിനിടെ ഗവർണ്ണറുടെ ചില ക്രാഷ് ലാന്റിങ് ഉണ്ടായി. എന്നിട്ടും സദസ് മുന്നോട്ട് തന്നെ പോയി. 2018 മുതൽ പ്രതിപക്ഷം സർക്കാറുമായി സഹകരിക്കുന്നില്ല.
എല്ലാം ബഹിഷ്കരിക്കുന്നു. പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി.ബിജെപി സ്നേഹയാത്ര നടത്താൻ ഒരുങ്ങുകയാണ്. കേരളത്തോട് സ്നേഹമുണ്ടെങ്കിൽ ആദ്യം തരാനുള്ള പൈസ തന്ന് തീർക്കണമെന്നും അദ്ദേഹം വിമർശിച്ചു.
English Summary:
Minister K Rajan said that all complaints received by the government will be answered
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.