24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 15, 2024
November 7, 2024
November 5, 2024
October 15, 2024
October 7, 2024
September 3, 2024
August 14, 2024
August 12, 2024
July 23, 2024

എങ്ങനെ ഒരുകലാപവും, ഹര്‍ത്താലും സൃഷ്ടിക്കാം എന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
December 21, 2023 11:41 am

എങ്ങനെ ഒരു കലാപവും ഹർത്താലും സൃഷ്ടിക്കാം എന്നാണ് കോൺഗ്രസ് ആലോചിക്കുന്നതെന്ന് സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു പ്രവർത്തകർക്ക് തല്ല് വാങ്ങി കൊടുത്തിട്ടെങ്കിലും ജനശ്രദ്ധ കിട്ടാനാണ് ചിലർ ശ്രമിക്കുന്നത്. നവകേരള സദസ് ആരംഭിച്ച് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷവുമായി ചർച്ചയാകാം എന്ന് തന്നെയാണ്. എന്നാൽ അതിലൊന്നും പങ്കെടുക്കാതെ തെരുവിൽ അക്രമം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളോട് സർക്കാർ സമാധാനപരമായ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. അക്രമത്തോട് മാത്രമാണ് പ്രതികരിക്കുന്നത്.ആണിയടിച്ച പലകയും കൊണ്ട് സമരത്തിന് വന്നവരുടെ ഉദ്ദേശം അക്രമവും കലാപവും തന്നെയാണ്. അതിനോട് പൊലീസ് സംയമനം പാലിച്ചു എന്ന് വേണം പറയാൻ. അത്തരം ഒരു ശ്രമത്തിലൂടെ നവകേരള സദസിനെയും കേരളത്തിന്റെ ക്രമസമാധാന നിലയെയും തകർക്കാൻ കഴിയില്ലെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു .

ഇന്ദിരാഭവൻ സങ്കടകടലിന് നടുവിലാണെന്നാണ് കേൾക്കുന്നതെന്നും നവകേരള സദസ് തിരുവനന്തപുരം ജില്ലയിലേക്ക് കടന്നപ്പോൾ പലരും എന്തൊക്കെ സ്വീകരണങ്ങൾ നൽകണമെന്ന് ആലോചിച്ചു, എന്നാൽ കോൺഗ്രസ് ഒരു ഹർത്താലോടെ വരവേൽക്കാം എന്നാണ് ഉദ്ദേശിച്ചതെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു 

Eng­lish Summary:
Min­is­ter K Rajan said that the Con­gress is think­ing how to cre­ate a riot and a hartal

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.