
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മന്ത്രി കെ രാജൻ. ദുരന്തബാധിതർക്ക് താമസിക്കാൻ സജ്ജമായിട്ടായിരിക്കും വീടുകൾ കൈമാറുകയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തിമ പട്ടികയായിട്ടില്ല. അപ്പീലുകൾ പരിഗണനയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥ അവകാശം സംബന്ധിച്ച കേസിൽ സർക്കാരിന്‍റെ ഹർജി തള്ളിയതിലും അദ്ദേഹം പ്രതികരിച്ചു.
ചെറുവള്ളി എസ്റ്റേറ്റിലെ കോടതിവിധി തിരിച്ചടിയല്ല. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ അവകാശവാദമല്ല, ഉണ്ടായത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.പാലാ കോടതിയാണ് ഹർജി തളളിയത്. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തർക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിലരണ് എതിർകക്ഷികളായി ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.