22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 16, 2024
December 14, 2024
December 13, 2024
December 5, 2024
December 5, 2024
December 2, 2024
November 26, 2024
November 26, 2024
November 23, 2024

പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എല്‍ഡിഎഫില്‍ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
October 25, 2024 10:40 am

പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. എൽഡിഎഫിന്റെ എംഎൽഎമാരാരും അങ്ങനെ ചെയ്യുന്നവരല്ല എന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ സാധിക്കില്ല, എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

തോമസ് കെ തോമസിന്റെ 100 കോടി കോഴ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.എൽഡിഎഫ് ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരള കോൺഗ്രസ് ബി ക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു.കൃത്യമായ തീയതിയിൽ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിന്റെയും ആവശ്യമില്ല.

പണം നൽകി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. കേരളത്തിലെ എൽഡിഎഫ് എംഎൽഎമാർ അത്തരത്തിലൊരു നാണംകെട്ട കാര്യം ചെയ്യില്ല. എൽഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല.അങ്ങനെ കരുതുന്നവർക്കാണ് നാണക്കേട്-മന്ത്രി കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.