21 January 2026, Wednesday

Related news

January 13, 2026
December 6, 2025
December 3, 2025
November 20, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 24, 2025

ക്ഷേമപെന്‍ഷന്‍ നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

പാവപ്പെട്ടവര്‍ക്കൊപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍
Janayugom Webdesk
തിരുവനന്തപുരം
February 10, 2024 5:11 pm

ക്ഷേമ പെന്‍ഷന്‍ നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. റീപ്ലേസ്‌മെന്റ് ബോറോയിംഗിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.പതിനായിരം കോടി ലഭിക്കാത്ത സാഹചര്യമാണുള്ളത്.ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ഒന്നുകില്‍ കടമെടുക്കാന്‍ സാധിക്കണം അല്ലെങ്കില്‍ മറ്റ് നികുതി വരുമാനം വരണം.

പണം ലഭിക്കേണ്ട പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍.പ്രളയത്തിന് അരി നല്‍കിയിട്ട് അതിന് പൈസ നല്‍കിയവരാണ് ഇപ്പോള്‍ 29 രൂപയുടെ അരിയുമായി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഇതുപോലെയുള്ള നാടകങ്ങള്‍ ഇനിയും വരും ഒരു മാസത്തെത് അല്ല കൂടുതല്‍ മാസത്തെ പെന്‍ഷന്‍ നല്‍കുക എന്നത് തന്നെയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം ബജറ്റ് പ്രഖ്യാപനത്തിലെ വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ വാദം കര്‍ണാടകയ്ക്ക് ലഭിക്കാനുള്ളത് ന്യായവും കേരളത്തിന്റെത് ന്യായമല്ല എന്നതുമാണ് മന്ത്രി പറഞ്ഞു.

ബിജെപി വിരുന്നില്‍ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്ത സംഭവത്തില്‍ വളരെ കുറച്ച് ആളുകളെ വിളിച്ചതില്‍ പങ്കെടുത്തത് അത്ര അടുപ്പം ഉള്ളത് കൊണ്ടാകുമല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ 18 എംപിമാരും സംസ്ഥാനത്തിന് വേണ്ടി ഒരു ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Min­is­ter KN Bal­agopal said that pro­vid­ing wel­fare pen­sion is the respon­si­bil­i­ty of the government

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.