12 December 2025, Friday

Related news

December 6, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 8, 2025
July 1, 2025
June 27, 2025
May 21, 2025

ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
കൊച്ചി
October 13, 2025 3:06 pm

ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷന്‍ 2031 ന്റെ ഭാഗമായി കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ധനകാര്യ വകുപ്പ് – നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളുംസെമിനാറില്‍ സംസംസാരിക്കുകയായിരുന്നു മന്ത്രി.കേരള മോഡല്‍ എന്നത് ആരെയും ഒഴിച്ചു നിര്‍ത്താതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാതൃകയാണ് .

സംസ്ഥാനം ചെലവാക്കുന്ന ആകെ ശമ്പള ചെലവിന്റെ പകുതിയോളവും അധ്യാപകര്‍ക്കാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.80 % നികുതി വരുമാനം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ (പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത്) കേന്ദ്രം നല്‍കുന്നത് 1.92 % മാത്രമാണ്. 54,000 കോടി കിട്ടേണ്ടിടത്ത് കിട്ടിയത് 27,0000 കോടി മാത്രം.

ന്യായമായ വിഹിതം കേരളത്തിന് കിട്ടണം ഇതിന് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.ശരാശരി 1,75,000 കോടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നു കപ്പലുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് റെക്കോര്‍ഡ് ആണ്. മൂന്നു ലക്ഷം ടണ്‍ ഭാരമുള്ള കപ്പലുകള്‍ വരെ വിഴിഞ്ഞത്ത് അടുക്കുന്നുവെന്നും മന്ത്രി ബാലഗോപാല്‍ റഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.