സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളില്‍ വലിയ കിഫ്ബി വലിയ പങ്കുവഹിച്ചതായും, വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുതല്‍ക്കൂട്ടായിരുന്നുവെന്നും സംസ്ഥാന വിദ്യുഛക്തി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകി. പത്ത് കൊല്ലത്തിന്റെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ നമുക്ക് ചെയ്യാൻ സാധിച്ചത്.
കിഫ്ബി ഇല്ലെങ്കിൽ ഇത്രയും വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് സാധിക്കില്ല. ചിറ്റൂരിലെ ആർബിസി കനാൽ 860 കോടി രൂപയുടെ പദ്ധതിയാണ്. അതിൻറെ നിർമാണം ഏകദേശം പൂർത്തിയായി. നാല് പഞ്ചായത്തുകളിൽ കിഫ്ബിയിലൂടെ കുടിവെള്ളം എത്തിച്ചു. 82.972 കോടി രൂപ സ്‌കൂളുകളിലേക്ക് കൊടുത്തു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ 70 കോടി കൊടുത്തു. ഇനി 30 കോടിയും കൂടി നൽകുന്നുണ്ട്. അതിൽ കുട്ടികളുടെ ആശുപത്രിയൊക്കെ ഉൾപ്പെടുന്നുണ്ട്. വൈദ്യുതി വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
14 സബ്‌സ്റ്റേഷനുകൾക്കായി 718.79 കോടി രൂപ അനുവദിച്ചു. ഇതിൽ 12 സബ്‌സ്റ്റേഷൻ പൂർത്തീകരിച്ചു, രണ്ടെണ്ണം വരുന്ന മാസങ്ങളിൽ പൂർത്തീകരിക്കും. 9 എക്‌സ്ട്രാ ഹൈ ടെൻഷൻ ലൈനുകൾക്കായി 1157. 72 കോടി രൂപ അനുവദിച്ചു. ഇതിൽ മൂന്നെണ്ണത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. ബാക്കി ഉള്ളവ പൂർത്തീകരിക്കും. അടുത്ത മൂന്നുമാസം കൊണ്ട് കാക്കനാട്, പത്തനംതിട്ട 220 കെവി ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ പൂർത്തീകരിക്കുന്നതോടെ 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി നഷ്ടം പരിഹരിക്കാനാകും. ഇതിലൂടെ 250 കോടി രൂപയുടെ ലാഭം പ്രതി വർഷം ഉണ്ടാകുന്നു. കിഫ്ബിയുടെ കരുത്തിൽ വൈദ്യുതി പ്രതിസന്ധിയെ പുറത്തുനിർത്താനും പവർകട്ട് ഇല്ലാതെ വൈദ്യുതി എത്തിക്കാനും കേരളത്തിന് സാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.