13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

February 12, 2025
February 10, 2025
February 9, 2025
February 9, 2025
February 8, 2025
February 8, 2025
February 8, 2025
February 8, 2025
February 8, 2025
February 8, 2025

എസ് ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
November 2, 2024 4:04 pm

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് മന്ത്രി എം ബി രാജേഷ്.എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്നത് ‍ഞെട്ടിക്കുന്നതാണ്. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ഈ കൂട്ടുകെട്ട് അംഗീകരിക്കാനാവില്ല.പിന്തുണ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഇനിയും ആളുകൾ പുറത്തുവരും.

വലിയ പൊട്ടിത്തെറിയുണ്ടാകും.പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയവരാണ് എസ്ഡിപിഐയും ആർഎസ്എസും. രണ്ട് കൊലപാതകം നടത്തിയവരാണ്‌ അവർ. ആരുടെ തണലിലാണ് ഇവർ വളരുന്നതെന്ന് ഇപ്പോൾ വ്യക്തമായല്ലോ. എസ്ഡിപിഐ പിന്തുണ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ്‌ എത്തി. എസ്‌ഡിപിഐ പിന്തുണവേണ്ടെന്ന്‌ ഞങ്ങൾ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും രാജേഷ്‌ പറഞ്ഞു. കോൺഗ്രസിൽ അഗ്നിപർവ്വതം പുകയുകയാണെന്ന് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. അതു ശരിവെക്കുന്ന സംഭവങ്ങളാണ്‌ ദിവസവുമുണ്ടാകുന്നത്‌. കൂടുതൽ പേർ പുറത്തുവരുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.