3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ജില്ലാ പഞ്ചായത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഒരു കൊട്ടപ്പൂവല്ല, നൽകിയത് ഒരു പൂക്കാലം: മന്ത്രി എം ബി രാജേഷ്
Janayugom Webdesk
കണ്ണൂർ
September 1, 2024 5:15 pm

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ പി സിലീഷിന്റെ തോട്ടത്തിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ആയിരം ഇടങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു. വയനാടിന്റെ ദുരന്ത പശ്ചാത്തലത്തിൽ വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയ മതിയാവൂവെന്നും മന്ത്രി പറഞ്ഞു.

ഭാവനാ പൂർണമായ നവീന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി അഭിനന്ദിച്ചു. പൂകർഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു.30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി ആയിരം കേന്ദ്രങ്ങളിലായി 2,33,482 ഹൈബ്രിഡ് തൈകളാണ് ജില്ലാ പഞ്ചായത്ത്‌ കൃഷിഭവനകൾ മുഖേന വിതരണം ചെയ്തത്.
ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ യു പി ശോഭ, കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, വാർഡ് മെമ്പർ ഹൈമ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.