21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 7, 2024
October 6, 2024
October 4, 2024
September 7, 2024
August 12, 2024
July 18, 2024
July 4, 2024
May 24, 2024
March 6, 2024

ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നിലെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
July 18, 2024 11:02 am

ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നിലെന്ന് സംസ്ഥാന എക്സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എക്സൈസ് പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബാച്ച് സേനക്ക് വലിയ മുതൽ കൂട്ട് ആകുമെന്നാണ് സർക്കാർ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.സാമൂഹികമായി വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട സമയം ആണ്. മൂന്ന് വർഷം കൊണ്ട് 785 പേർക്ക് നിയമനം ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും നിയമനത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള കുറവും സംസ്ഥാന സർക്കാർ വരുത്തിയിട്ടില്ല.

കേരളത്തിൽ ഉള്ളവർ ആണ് ഏറ്റവും മദ്യപിക്കുന്നതെന്ന് ചർച്ച നിലനിൽക്കുന്നുണ്ട് അത് തെറ്റാണ്. ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ.അതേസമയം സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്,അതിനെതിരെ ജാഗ്രത പുലർത്തുകയും നടപടിയും വേണമെന്നും മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു 

Eng­lish Summary:
Min­is­ter MB Rajesh said that Ker­ala is lead­ing in the num­ber of peo­ple who con­sume the least amount of alcohol

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.